ആന്‍ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍; പുതിയ നേട്ടം സ്വന്തമാക്കി സലാ

ലണ്ടന്‍: ലിവര്‍പൂളിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന താരമെന്ന സ്റ്റീവന്‍ ജെറാര്‍ഡിന്റെ റെക്കോഡിനൊപ്പമെത്തി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എസി മിലാനെതിരെ ഗോള്‍ നേടിയതോടെയാണ് സലാ ജെറാര്‍ഡിനൊപ്പമെത്തിയത്.

14 ഗോളുകളാണ് ആന്‍ഫീല്‍ഡില്‍ ഇരുവരും നേടിയിട്ടുള്ളത്. 48ാം മിനുട്ടിലായിരുന്നു സലാ ലക്ഷ്യം കണ്ടത്. മത്സരത്തില്‍ എസി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തോല്‍പ്പിക്കുകയും ചെയ്തു.

സലായ്ക്കൊപ്പം ജോര്‍ഡന്‍ ഹെന്‍ഡേഴ്സണും (69ാം മിനുട്ട്) ലക്ഷ്യം കണ്ടപ്പോള്‍ മിലാന്റെ ഫികായോ ടോമോറിയുടെ സെല്‍ഫ് ഗോളും ലിവര്‍ പൂളിന് തുണയായി.

 

Top