കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി ; അപൂര്‍വ്വ റെക്കോര്‍ഡ് ദിനേശ് കാര്‍ത്തിക്കിന്

dinesh-karthikkk

ധര്‍മ്മശാല : ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 112 റണ്‍സിന് മടങ്ങേണ്ടി വന്നപ്പോള്‍ പൂജ്യത്തിന് മടങ്ങിയവരില്‍ ശ്രദ്ധേയമായ വിക്കറ്റ് ദിനേശ് കാര്‍ത്തിക്കിന്റേത്.

18 പന്തുകള്‍ നേരിട്ടാണ് കാര്‍ത്തിക് പുറത്തായത്. ഇതോടെ കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് കാര്‍ത്തിക്കിന്റെ പേരിലെത്തി.

പതിനാറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ മുന്‍ താരം എക്‌നാദ് സോള്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്.

അക്കൗണ്ട് തുറക്കാതെ 31 പന്തുകളില്‍ വിക്കറ്റ് സമ്മാനിച്ച വെസ്റ്റ് ഇന്ത്യന്‍ താരം റുണാക്കോ മോര്‍ട്ടന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.

ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെക്കാള്‍ വേഗത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ച് കയറിയപ്പോള്‍ ഒരു ഭാഗത്ത് പിടിച്ചുനിന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തിയത്.

ഒടുവില്‍ പത്താമനായി ധോണിയും വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 112 ലാണ് അവസാനിച്ചത്.

Top