പുതിയ അപ്രീലിയ സ്റ്റോം 125 ഉടന്‍ വിപണിയിലേക്ക് ; വില 65,000 രൂപ

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയിലെത്തിക്കാനിരിക്കുകയാണ് പിയാജിയോ ഗ്രൂപ്പ്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ അപ്രീലിയ 125 ഷോറൂമുകളില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സ്ഷോറൂം കണക്കുകള്‍ പ്രകാരം 65,000 രൂപയാണ് അപ്രീലിയ സ്റ്റോം 125 -ന് വില വരുന്നത്.

റെഡ്, യെല്ലോ, ബ്ലാക്ക് നിറപ്പതിപ്പുകളിലായിരിക്കും പുതിയ അപ്രീലിയ സ്റ്റോം 125 എത്തുക. കമ്പനി വിപണിയിലെത്തിക്കുന്ന പ്രാരംഭ മോഡല്‍ സ്‌കൂട്ടറായിരിക്കും അപ്രീലിയ സ്റ്റോം 125.

മുഖ്യമായും യുവാക്കളെയും സാഹസിക റൈഡ് ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് കൊണ്ടാണ് അപ്രീലിയ സ്റ്റോം 125 എത്തുന്നത്. മുന്നില്‍ 120 സെക്ഷനും പിന്നില്‍ 130 സെക്ഷനുമുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിനുള്ളത്. ഏഴ് ലിറ്ററായിരിക്കും പുതിയ 2019 അപ്രീലിയ സ്റ്റോം 125 -ന്റെ ഇന്ധന ടാങ്ക് ശേഷി.

അപ്പിലൂടെ സ്‌കൂട്ടറിനെ നാവിഗേറ്റ് ചെയ്യാനും ഉടമയ്ക്ക് സാധിക്കും. 124.49 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് അപ്രീലിയ സ്റ്റോം 125 -ല്‍ തുടിക്കുന്നത്. ഇത് 7,250 rpm -ല്‍ 9.51 bhp കരുത്തും 6,250 rpm -ല്‍ 9.9 Nm torque ഉം സൃഷ്ടിക്കും.

Top