ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ നരേന്ദ്രമോദി, ലോകത്തില്‍ ഒന്നാമത് ബില്‍ ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരില്‍ ഒന്നാംസ്ഥാനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ലണ്ടനിലെ ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ സര്‍വ്വേയിലാണ് ഇന്ത്യക്കാരില്‍ മോദി ഒന്നാമതെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, അമിതാബ് ബച്ചന്‍, എം.എസ് ധോണി, രത്തന്‍ ടാറ്റ, വിരാട് കൊഹ്ലി, ഷാറൂഖ് ഖാന്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

അതേസമയം ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തികളില്‍ ഒന്നാംസ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് സ്വന്തമാക്കി. രണ്ടാംസ്ഥാനത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീയായി മിഷേല്‍ ഒബാമ പട്ടികയില്‍ ഇടംനേടി. ആഞ്ജലീന ജോളിയെ മറികടന്നാണ് മിഷേല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വ്വേയില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ള നാമനിര്‍ദ്ദേശങ്ങളാണ് പരിഗണിച്ചത്. ഇവയില്‍ നിന്നും 20 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും 10 പ്രാദേശിക പ്രമുഖരുടെയും പേരുകള്‍ അടങ്ങിയ പട്ടിക തയ്യാറാക്കുകയായിരുന്നു.

Top