mosques-get-threatening-letters-trump

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ. ട്രംപ് മുസ്‌ളീങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശം മൂന്ന് പള്ളികളില്‍ ലഭിച്ചു.

വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസ്, തെക്കന്‍ കാലിഫോര്‍ണിയയിലെ പോമോന, ലോംഗ് ബീച്ച് എന്നിവിടങ്ങളിലെ പള്ളികള്‍ക്കാണ് ഭീഷണക്കത്ത് ലഭിച്ചിരിക്കുന്നത്.

കത്ത് ലഭിച്ച കാര്യം കൗണ്‍സില്‍ ഓണ്‍ ഇസ്‌ളാമിക് അമേരിക്കന്‍ റിലേഷന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്.

യു.എസിലെ മുസ്ലീം ജനതയെ സാത്താന്റെ സന്തതികള്‍ എന്ന് അഭിസംബോധന ചെയ്യുന്ന കത്തില്‍, ട്രംപ് മുസ്ലിങ്ങളെ ഇല്ലാതാക്കികൊണ്ട് രാജ്യത്തിന് പുതു തിളക്കം നല്‍കുമെന്നാണ് പറയുന്നത്.

പട്ടണത്തില്‍ പുതിയൊരു ഷെരീഫ് വന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപാണത്. അമേരിക്കയെ വൃത്തിയാക്കി തിളക്കമുള്ളതാക്കി എടുക്കാന്‍ പോവുകയാണ് അയാള്‍.

ആ വൃത്തിയാക്കല്‍ തുടങ്ങുന്നത് നിങ്ങള്‍ മുസ്‌ളീങ്ങളില്‍ നിന്നാണ്. ഹിറ്റ്‌ലര്‍ ജൂതന്മാരെ എങ്ങനെ കൊന്നൊടുക്കിയോ അതുപോലെ ട്രംപ് നിങ്ങളേയും ഇല്ലാതാക്കും സന്ദേശത്തില്‍ പറയുന്നു.

അതേസമയം, കത്തയച്ച ആളുമായി സംസാരിക്കാന്‍ തങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളുയെന്നും പരസ്പരം പല അറിവുകളും തങ്ങള്‍ക്ക് കൈമാറാന്‍ കഴിയുമെന്നും സാന്‍ജോസിലെ ഇസ്ലാമിക് സെന്ററിന്റെ തലവന്‍ ഫൈസല്‍ യസീദി പ്രതികരിച്ചു.

Top