ന്യൂസിലാന്‍ഡില്‍ വെടിവയ്പ്പ് ; പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും

സൗത്ത് ഐലന്‍ഡ് : ന്യൂസിലാന്‍ഡ് സൗത്ത് ഐലന്‍ഡ് സിറ്റിയിലെ മുസ്‌ലിം പള്ളിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. 6 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയിലുണ്ടായിരുന്നു. ടീം അംഗങ്ങള്‍ സുരക്ഷിതര്‍ എന്ന് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ അറിയിച്ചു.

അല്‍ നൂര്‍ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി തോക്കുമായി പള്ളിയിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും അക്രമി പള്ളിക്ക് ഉള്ളില്‍ തുടരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പള്ളിക്ക് സമീപം താമസിക്കുന്നവര്‍ പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദശം. സ്ഥലത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

Top