അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

 

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ മോസ്‌കിന്റെ പ്രവേശനകവാടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്കു പരിക്കേറ്റു. ബാദ്ഗിസ് പ്രവിശ്യയിലെ മോസ്‌കിലായിരുന്നു സ്‌ഫോടനം.

ഒട്ടേറെയാളുകള്‍ ഈ സമയം മോസ്‌കിലുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സമാനമായ ആക്രമണങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പതിവ് പ്രാദേശിക ഐഎസ് വിഭാഗത്തിനുണ്ടായിരുന്നു.

Top