റഷ്യയിൽ യാത്രാവിമാനത്തിന് തീ പിടിച്ചു; 13 മരണം, നിരവധി പേർക്ക് പരുക്ക്

മോസ്‌കോ : റഷ്യയില്‍ യാത്രാവിമാനത്തിന് തീ പിടിച്ച് 13 മരണം. നിരവധി പേര്‍ക്കു പരുക്ക്. റഷ്യന്‍ നിര്‍മിത സൂപ്പര്‍ജെറ്റ്100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഷെറെമെറ്റിയേവോ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

അടിയന്തര ലാന്‍ഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിര്‍ത്താനായതെന്നും അപ്പോഴേക്കും തീ പടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top