വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ വ്യോമാക്രമണം ; 27 പേര്‍ കൊല്ലപ്പെട്ടു

അമ്മാന്‍ : വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് വ്യോമാക്രമണം. റഷ്യ സഖ്യത്തിന്റെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു.

മാരറ്റ് അല്‍ നുമാനില്‍ ചന്തയും പാര്‍പ്പിടമേഖലയും ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഈ ഭാഗത്ത് ആക്രമണം നടത്തിയിട്ടില്ലെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.

Top