സുഷമ സ്വരാജിന്റെ സംസ്‌കാരം അല്‍പസമയത്തിനകം…

ന്യൂഡല്‍ഹി: ഇന്നലെ രാത്രി അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാരം അല്‍പസമയത്തിനകം നടക്കും.മൃതദേഹം ലോധി റോഡ് വൈദ്യുത ശ്മശാനത്തിലെത്തിച്ചു.സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മകള്‍ ബന്‍സുരിയാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ലോധി റോഡ് ശ്മശാനത്തിലെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്ന് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രി 11.15-ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ്. ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രിയടക്കമുള്ള നിരവധി ബിജെപി നേതാക്കള്‍ രാത്രി തന്നെ സുഷമയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിരുന്നു.

Top