Morphing images; house wife complaint against Rock singer

കൊച്ചി: പ്രമുഖ റോക്ക് ഗായകന്‍ നവീനെതിരെ താന്‍ നല്‍കിയ പരാതി പിറവം സിഐ ഇടപെട്ട് അട്ടിമറിക്കുകയാണെന്ന് പിറവം സ്വദേശിയായ വീട്ടമ്മ.

ഇതില്‍ മനം നൊന്ത് താനും റോക്ക് ഗായകന്റെ ‘ഇരകളായ’ മറ്റ് സ്ത്രീകളും ആത്മഹത്യ ചെയ്യേണ്ടി വന്നാല്‍ അതിന്റെ ഉത്തരവാദിത്വം പിറവം സിഐക്ക് ആയിരിക്കുമെന്ന് വീട്ടമ്മ വ്യക്തമാക്കി.

പണം പറ്റിയത് കൊണ്ടായിരിക്കും പൊലീസ് ഇങ്ങനെ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.

വീട്ടമ്മയുടെ ദൃശ്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് നവീനെതിരെ പിറവം പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതിരുന്നതാണ് ഇപ്പോള്‍ വീട്ടമ്മയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല പരാതിക്കാരിയായ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ ചൊല്ലി ഭീഷണിപ്പെടുത്തുകയാണ് സിഐ ചെയ്തതെന്നും അവര്‍ ആരോപിച്ചു.

വീട്ടമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ച കംപ്യൂട്ടര്‍ പ്രതിയുടെ വീടിന്റെ സമീപത്തെ ഡിടിപി ഷോപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നവീനാണ് ഈ കംപ്യൂട്ടര്‍ ഉപയോഗിച്ചിരുന്നതെന്ന് ഡിടിപി സ്ഥാപക ഉടമകളായ വൃദ്ധ ദമ്പതികളും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Top