morphed photos in facebook ;man arrested in police

ചെന്നൈ: ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മനംനെന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സേലം സ്വദേശി സുരേഷ്(21) ആണ് പിടിയിലായത്.

തന്റേതെന്ന പേരില്‍ നഗ്‌ന ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചെന്നൈ സ്വദേശിനിയായ വിനുപ്രിയ(21) ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

താന്‍ ആര്‍ക്കും തന്റെ ഫോട്ടോകള്‍ അയച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ പ്രചരിച്ച ഫോട്ടോകള്‍ വ്യാജമാണെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ ഏറെ വിഷമമുണ്ടെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

വ്യാജ ഫേസ്ബുക്ക് ഐ.ടി ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Top