മൊറോക്കോ വിവാദം; മെസ്സിക്ക് പിന്തുണയുമായി അര്‍ജന്‌റീന പരിശീലകന്‍

MESSIII

മൊറോക്കോയ്‌ക്കെതിരെ കഴിഞ്ഞ മാസം നടന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്കായി മെസ്സി കളത്തിലിറങ്ങാതിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. വെനസ്വേലക്കെതിരായ ആദ്യം മത്സരം കളിച്ചശേഷം പരിക്കേറ്റന്ന കാരണം പറഞ്ഞാണ് മെസി ദേശീയ ടീം വിടുകയും ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുകയും ചെയ്തത്.

എന്നാല്‍ ആ വിവാദത്തില്‍ മെസിക്ക് പിന്തുണയുമായി അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി രംഗത്തെത്തിയിരിക്കുകയാണ്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ മെസിയെ ഒഴിവാക്കിയത് തന്റെ തീരുമാനമാണെന്നാണ് സ്‌കലോണി പറയുന്നത്. മത്സരത്തിനിടെ മെസിക്ക് പരിക്കേറ്റിരുന്നു ഇതോടെ മൊറോക്കായ്‌ക്കെതിരെ കളിക്കാന്‍ കഴിയില്ലായിരുന്നു, ആ സാഹചര്യത്തില്‍ മെസി ക്ലബിലേക്ക് പോകുന്നതില്‍ പ്രശ്‌നമൊന്നുമില്ല, സ്‌കോലണി വ്യക്തമാക്കി.

ലോകകപ്പിലെ തോല്‍വിക്ക് ശേഷം മെസി ആദ്യമായി ദേശീയ ജേഴ്‌സി അണിഞ്ഞത് വെനസ്വേലയ്‌ക്കെതിരെയായിരുന്നു. പിന്നാലെ ദേശീയ ടീം വിട്ട് ക്ലബിനൊപ്പം ചേര്‍ന്ന മെസിയുടെ പ്രവര്‍ത്തി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. മൊറോക്കോ ഫുട്‌ബോള്‍ അധികൃതരും മെസി കളിക്കാതിരുന്നതിനെ വിമര്‍ശിച്ചിരുന്നു.

Top