ചരിത്രം വിജയം; വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി മൊറോക്കോ

നിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ചരിത്രം കുറിച്ച് മൊറോക്കോ. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഏക ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം. ഈ വിജയവും ഇന്നത്തെ ഗോളും മൊറോക്കോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും വിജയവും ആയിരുന്നു. മൊറോക്കോ ഈ വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളും സജീവമാക്കി.

ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടില്‍ ഇബ്തിസാം റൈദി ആണ് മൊറോക്കക്ക് ലീഡ് നേടിയത്. മൊറോക്കോ ഒരിക്കലും മറക്കാത്ത ഗോളായിരിക്കും ഇത്. കൊറിയക്ക് ഇന്ന് ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ പോലും ആയില്ല. പന്ത് കൈവശം വെച്ചെങ്കിലും കൃത്യമായ അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചില്ല. മൊറോക്കോ ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടിരുന്നു. അവര്‍ അവസാന മത്സരത്തില്‍ ഇനി കൊളംബിയയെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കൊറിയ ഇതോടെ ലോകകപ്പില്‍ നിന്ന് പുറത്തായി.

Top