ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണെ മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണെ മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ആസ്േ്രടലിയക്കെതിരെ സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന പരമ്പരയാകും അന്താരാഷ്ട്ര കരിയറിലെ അവസാനത്തേതെന്ന് താരം അറിയിച്ചു.

2019 ലോകകപ്പില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയമാണെന്നും അതിനാല്‍ കരിയറിലെ അവസാന നാളുകള്‍ ആസ്വദിക്കയാണെന്നും മുമ്പ് മോര്‍ക്കല്‍ പറഞ്ഞിരുന്നു.യുവതാരങ്ങളായ കഗിസോ റബാഡയും മറ്റു താരങ്ങളും നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്. അതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും മോര്‍ക്കല്‍ പറഞ്ഞു.

83 ടെസ്റ്റുകള്‍ കളിച്ച മോര്‍ക്കല്‍ 294 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 117 ഏകദിനങ്ങളില്‍ നിന്നായി 188 വിക്കറ്റുകളും 44 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Top