More work needed for long-term benefit of demonetisation-Urjit Patel

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍.

നോട്ട് പിന്‍വലിക്കല്‍ മൂലം ഹൃസ്വകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് ദീര്‍ഘകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവുമെന്നും പട്ടേല്‍ പറഞ്ഞു.

ഇതിന്റെ ഫലമായി ഉണ്ടായ ഗുണങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. ഈ തീരുമാനത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി മൂലധനം അമേരിക്കന്‍ വിപണികളിലേക്ക് ഒഴുകിയിട്ടുണ്ട് . അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകളും ഇതിന് കാരണമായതായും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ വ്യവസായത്തെ സംരക്ഷിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. ഈ നയത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയുടെ വ്യവസായ സംരഭങ്ങളില്‍ വലിയൊരു ശതമാനവും ഏഷ്യന്‍ രാജ്യങ്ങളുമായിട്ടാണ് എന്നതാണ് അതിന്റ കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 2017ല്‍ ഉയരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Top