അപേക്ഷകര്‍ കുറവ് ; പുതിയ കോച്ചിനായുള്ള അപേക്ഷ തീയ്യതി നീട്ടി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍

cricket

മുംബൈ:രഞ്ജി- അണ്ടര്‍ 19 വിഭാഗത്തില്‍ പുതിയ കോച്ച് തസ്തികയിലേക്ക് വേണ്ടത്ര അപേക്ഷകള്‍ ലഭിക്കാഞ്ഞതിനാല്‍, അപേക്ഷാ തീയ്യതി നീട്ടി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. നിലവില്‍ റോമേഷ് പവാര്‍, അജയ് രത്ര, വിനായക് സമന്ത്, പ്രീതം ഗാന്ധേ, വിനോദ് രാഘവന്‍, നന്ദന്‍ ഫഡാനിസ് എന്നീ ആറുപേരാണ് കോച്ച് തസ്തികയിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.

അസോസിയേഷന്റെ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് തീയ്യതി നീട്ടി കൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയ്യതി. പിന്നീട് മൂന്നു ദിവസവും കൂടി കൂട്ടി ജൂലൈ 9 വരെ നീട്ടുകയായിരുന്നു.

Top