ഡല്‍ഹിയില്‍ രണ്ടു ലക്ഷത്തിലേറെ എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ടുലക്ഷത്തിലേറെ എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു.

സ്ട്രീറ്റ് ലൈറ്റിംഗ് നാഷണല്‍ പ്രോഗ്രാം എന്ന പദ്ധതിക്കു കീഴിലാണ് 2,70,000ലേറെ ലൈറ്റുകള്‍ സ്ഥാപിച്ചത്. പ്രോഗ്രാം മാനേജര്‍ പ്രഭാത് കുമാറാണ് ഈ വിവരം അറിയിച്ചത്.

ഇത്രയേറെ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ 2.5 മില്യണ്‍ ഊര്‍ജ യൂണിറ്റുകള്‍ ലാഭിക്കാന്‍ സാധിച്ചുവെന്നും ഇതിലൂടെ 21 കോടി രൂപയിലേറെ ലാഭമുണ്ടായെന്നും അദ്ദേഹം അറിയിച്ചു.

Top