ഒമ്പതുലക്ഷം വാഹനങ്ങളുടെ ആയുസ് ഇനി വെറും രണ്ടുമാസം മാത്രം

15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങൾ ഈ ഏപ്രിൽ ഒന്നു മുതൽ നിരത്തുകളിൽ നിന്ന് ഒഴിവാകുമെന്നും അവയ്ക്ക് പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (എഫ്.ഐ.സി.സി.ഐ) ഫ്യൂച്ചർ മൊബിലിറ്റിയെ സംബന്ധിച്ച് നടത്തിയ സെമിനാറിൽ വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്‍ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം പങ്കുവെച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിച്ച് നീക്കം ചെയ്യാനാണ് തീരുമാനം. ഇതനുസരിച്ച് രാജ്യത്ത് ഏകദേശം ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങളാണ് പൊളിക്കാനുള്ളതെന്നാണ് സർക്കാർ കണക്കുകൾ. ഏപ്രിൽ ഒന്നാം തീയതി മുതൽ പഴയ വാഹനങ്ങൾ പൊളിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള ഒൻപത് ലക്ഷത്തിലേറെ വാഹനങ്ങൾ പൊളിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Top