ഡല്‍ഹി: രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന പകുതിയിലധികം ‘എല്‍ ഇ ഡി’ ബള്‍ബുകളും സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് റിപ്പോര്‍ട്ട്.
വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്.
ജൂലൈയില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങി രാജ്യത്തെമ്പാടുമുള്ള നഗരങ്ങളിലെ 200 ഇലക്ട്രിക് ഔട്ട്‌ലെറ്റുകളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വ്യാജ ബള്‍ബുകള്‍ കണ്ടെത്തിയത് ഡല്‍ഹിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.