യുഎയിൽ ഇതുവരെ എട്ടരലക്ഷത്തിലേറെപേര്‍ കോവിഡ് വാക്സിന്‍സ്വീകരിച്ചു

ബുദാബി: യുഎയിൽ ഇതുവരെ എട്ടരലക്ഷത്തിലേറെപേര്‍കോവിഡ് വാക്സിന്‍സ്വീകരിച്ചു. കോവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസൊലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കി ചുരുക്കിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

വാക്സിൻ കാമ്പയിൻ ശക്തമാക്കുന്നതിലൂടെ രോഗപ്പകർച്ച തടയാനും ഗുരുതരാവസ്ഥ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം കൂടുതലായതിനാൽ രോഗപ്പകർച്ച തടയുന്നതിനാണ് മുൻഗണനയെന്ന് യുഎഇ ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ വ്യക്തമാക്കി.

Top