കുറുവാ ദ്വീപിലേക്ക് ഇനി മുതല്‍ 950 പേര്‍ക്ക് പ്രവേശനം അനുവദിക്കും

കല്‍പറ്റ: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം 400ല്‍ നിന്ന് 950 ആയി വര്‍ധിപ്പിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതല്‍ 950 പേര്‍ക്ക് പ്രവേശനം അനുവദിക്കും.

പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് സമരം നടന്നു വരുന്നതിനിടയിലാണ് ജില്ല കലക്ടര്‍ എസ്. സുഹാസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പിഎമ്മും വിഭിന്ന ചേരികളിലായിരുന്നു.

Top