യമനിലെ ദാരിദ്യ്രത്തിൽ നിന്ന് 8.4 മില്യൺ ജനങ്ങൾ കരകയറുന്നു ; ഐക്യരാഷ്ട്രസഭ

യമൻ: ആഭ്യന്തരയുദ്ധവും, തീവ്രവാദ ആക്രമണങ്ങളും ദുരിതത്തിലാക്കിയ ഒരു ജനസമൂഹം റിപ്പബ്ലിക്ക് ഓഫ് യമൻ എന്ന രാജ്യത്തിൻറെ വേദനയാണ്.

യുദ്ധം കീറിമുറിച്ച രാജ്യം ഇന്ന് പട്ടിണിയുടെ മഹാസമുദ്രത്തിലാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി ലോകത്തോട് യാചിക്കുകയാണ് യമന്‍

എന്നാൽ ഇപ്പോൾ മനുഷ്യാവകാശ സംഘടനകൾ നടത്തുന്ന ചില പ്രവർത്തനങ്ങളാൽ യമനിലെ ദാരിദ്ര്യത്തിന് മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്നത് വ്യക്തമാണ്.

യമനിൽ 8.4 മില്യൺ ആളുകൾ പട്ടിണിയിൽ നിന്ന് വിമുക്തമാകുകയാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

2011 മുതലാണ് അബ്‌ദുല്ല സാലിഹ് സര്‍ക്കാരിനെതിരെ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിച്ചു.

അബ്‌ദുല്ല സാലിഹ് ഭരണത്തില്‍ നിന്ന പുറത്തായി രാജ്യം നന്നാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും തികച്ചും വിപരീതമായിരുന്നു ഫലം.

സ്വര്‍ഗരാജ്യമായ യമനില്‍ കലാപം ഉൾതിരിഞ്ഞു. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂത്തികള്‍ സന നഗരം കീഴടക്കി.

തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂത്തികളുടെ നിയന്ത്രണത്തിലായെന്ന് സ്വയം പ്രഖ്യാപിച്ചു. ഇത് പുതിയൊരു യുദ്ധത്തിന് മരുന്നിട്ടു. സൗദി സഖ്യസേനയും യമന്‍ സൈന്യവും ഹൂതികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇപ്പോഴും തുടരുന്ന ഈ യുദ്ധമാണ് യമനെ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലേക്ക് തള്ളിവിട്ടത്.

yemen-conflict-children_d10a8466-def8-11e7-b4c0-9346261494eb

പോഷകാഹാരക്കുറവ് മൂലം നിരവധി കുട്ടികളാണ് രോഗത്തിന്റെ പിടിയിലായിരിക്കുന്നത്. ഇതിൽ നിന്നുമെല്ലാം യമനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നത്.

ക്ഷാമത്തിൽ 8.4 ദശലക്ഷം ജനങ്ങളെ രക്ഷിക്കാൻ കഴിയുന്നുവെന്നും, അവർക്ക് ആവശ്യമായ വെള്ളം, ഭക്ഷണം, പാർപ്പിടം, പോഷകാഹാരം എന്നിവ ലഭ്യമാക്കുമെന്നും മനുഷ്യാവകാശ കോ-ഓർഡിനേറ്റർ ജാമി മക്ഗോൾഡ്ക്രി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ സഹായങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി തടസം നിൽക്കുന്നത് മാനുഷിക പരിഗണനയ്ക്ക് വില നൽകാത്ത പ്രവർത്തിയാണെന്ന് ഐക്യരാഷ്ട്ര കൂട്ടിച്ചേർത്തു.

ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ പരിഹാരം തേടാൻ ഇരുഭാഗത്തിനോടും ഐക്യരാഷ്ട്രസഭ നിലപാട് അറിയിച്ചിട്ടുണ്ട്.

Top