ആർഡിഒ ലോക്കറിൽ തൊണ്ടിമുതൽ 72 പവനിലധികം സ്വർണത്തിനു പകരം മുക്കുപണ്ടം

തിരുവന്തപുരം: തിരുവനന്തപുരത്തെ ആർഡിഒ ലോക്കറിൽ തൊണ്ടിമുതൽ സ്വർണത്തിനു പകരം മുക്കുപണ്ടം. പൊലീസ് പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്ത് വന്നത്. മുക്കുപണ്ടം വച്ച് 72 പവനിലധികം സ്വർണമാണ് തട്ടിയെടുത്തത്.

2007 മുതലുള്ള തൊണ്ടിമുതലുകൾ പൊലീസ് പരിശോധിക്കുകയാണ്. 500 പവനോളം സ്വർണം ലോക്കറിലെത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. തൊണ്ടിമുതലുകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതല്ലെന്നും നഷ്ടമായതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2017നു ശേഷമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

Top