ഹരാരെ സിംബാബ്വെയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 47 പേര്‍ മരിച്ചു

accident

ഹരാരെ: ഹരാരെ സിംബാബ്വെയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 47 പേര്‍ മരിച്ചു.റുസാപെ നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഹരാരെയില്‍ നിന്നും മുട്ടാറയിലേക്ക് പോകുകയായിരുന്ന ബസും ഇതേ ദിശയിലേക്ക് തിരികെ വരികയായിരുന്ന മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് അറിയിച്ചു.സിംബാബ്വെയില്‍ റോഡപകടങ്ങള്‍ നിരന്തരമായ സംഭവമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ സിംബാബ്വെയിലുണ്ടായ ബസപകടത്തില്‍ 43 പേര്‍ മരിച്ചിരുന്നു.Related posts

Back to top