ഇന്ത്യയ്ക്ക് ഓക്‌സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധം; വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്കല. ഏകദേശം 550 ഓക്‌സിജന്‍ ജനറേറ്റിങ് പ്ലാന്റുകള്‍, 4000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 10,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ ഇറക്കുമതിക്കാണ് ഇപ്പോള്‍ രാജ്യം പ്രാധാന്യം നല്‍കുന്നത്. വികസിത രാജ്യങ്ങള്‍ മാത്രമല്ല മൗറീഷ്യസ്, ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു. കോവിഡ് പ്രതിരോധത്തിനുള്ള ഉപകരണങ്ങളുമായി ഫ്രാന്‍സില്‍ നിന്ന് നാളെ വിമാനമെത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സഹായമെത്തിക്കും. ഈജിപ്തില്‍ നിന്ന് നാല് ലക്ഷം യൂണിറ്റ് റെംഡെസിവിര്‍ മരുന്നെത്തിക്കും. യു.എ.ഇ, ബംഗ്ലാദേശ് ഉസ്‌ബെക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും മരുന്നെത്തിക്കും.

Top