More than 3,000 devotees participated in the sacrifice of the jayalalitha

ചെന്നൈ: ചെന്നെ അപ്പേളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കായി നടത്തിയ യാഗത്തില്‍ പങ്കെടുത്തത് മൂവായിരത്തില്‍ അധികം എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍.
108 മൃത്യുജ്ഞയ യാഗം സംഘടിപ്പിച്ചത് ജയലളിതയുടെ വിശ്വസ്തനും നിയമസഭാംഗം കൂടിയായ ആര്‍. വെട്രിവേലാണ്. ഈമാസം പതിനഞ്ചാമത്തെ തവണയാണ് യാഗം നടത്തുന്നത്. 35 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന് ചെലവായത്. മറ്റെന്തിനെകാളും അമ്മയെ ആരാധിക്കുന്നവെന്നും പൂര്‍ണമായും അസുഖം ഭേദമായി അവര്‍ തിരിച്ചുവരണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് വെട്രിവേല്‍ പറയുന്നത്.

പ്രാര്‍ത്ഥനയ്ക്കായി എത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവര്‍ക്കായി സാരികള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഇത് അമ്മയ്ക്ക് പുനര്‍ജന്മം പോലെയാണ്. അടുത്ത തവണയും അമ്മ തന്നെ മുഖ്യമന്ത്രിയാവും. ദൈവം ഞങ്ങളെ കൈവിടില്ല. ഒരുപാട് വിശ്വാസത്തോടെയാണ് യാഗത്തിനായി എത്തിയത്. എന്നാണ് പ്രാര്‍ത്ഥനയ്ക്ക് പങ്കെടുത്തവര്‍ പറയുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് പനിയും നിര്‍ജ്ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top