ഫാസ്റ്റ് ടാഗ്; ആദ്യദിന പരിശോധനയില്‍ കുടുങ്ങിയത് 2600 വാഹനങ്ങള്‍

വാണിജ്യവാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കൂടുങ്ങിയത് ടാഗില്ലാത്ത 2600 വാഹനങ്ങള്‍.

രാജ്യം ഒട്ടാകെ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയിലും ഇത് നടപ്പാക്കിയത്. വെള്ളിയാഴ്ച ടാഗ് ഇല്ലാതെയും റീചാര്‍ജ് ചെയ്ത ടാഗില്ലാതെയും 13 എന്‍ട്രി പോയിന്റുകളിലൂടെ 2625 വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിച്ചത്.

ടാഗില്ലാതെ നഗരത്തില്‍ പ്രവേശിച്ച വാഹനങ്ങളില്‍നിന്ന് ടോളിന്റെ ഇരട്ടിതുക പിഴയായും എന്‍ഫോഴ്സ്മെന്റ് കോപന്‍സേഷന്‍ ചാര്‍ജും ഇടാക്കിയാണ് വിട്ടയച്ചത്.

ഫാസ്റ്റ്ടാഗുള്ള മൂന്നുലക്ഷം വാഹനങ്ങളാണ് നഗരത്തിലുള്ളത്. എന്നാല്‍, ഇവര്‍ റീചാര്‍ജ് ചെയ്യുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.ഫാസ്റ്റ്ടാഗ് നിര്‍ബന്ധിമാക്കിയിട്ടും വെറും 14,654 വാഹനങ്ങള്‍ മാത്രമാണ് റീചാര്‍ജ് ചെയ്തിട്ടുള്ളത്

Top