ഇരുനൂറോളം മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റുകള്‍ പൂട്ടാനൊരുങ്ങുന്നു; ജീവനക്കാര്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റുകള്‍ പൂട്ടാന്‍ ഒരുങ്ങുന്നു.

യുഎസ് ആസ്ഥാനമായുള്ള കമ്പനി ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

മക്‌ഡൊണാള്‍ഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റസ്റ്റോറന്റസ് ലിമിറ്റഡ് എന്നിവയ്ക്കാണ് ഈ സംസ്ഥാനങ്ങളില്‍ ഫ്രാഞ്ചൈസികള്‍ നടത്തുന്നതിന് അനുമതിയുള്ളത്.

ഇത് പ്രകാരം 169 ഫ്രാഞ്ചൈസികള്‍ പൂട്ടുന്നതോടെ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നത് 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്നാണ് മക്‌ഡൊണാള്‍ഡിന്റെ മുന്നറിയിപ്പ്.

അതിനിടെ കമ്പനി ഈ പ്രദേശങ്ങളില്‍ പുതിയ ഫ്രാഞ്ചൈസികളെ തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top