ഓസ്‌ട്രേലിയയിലെ ഹമേലിയന്‍ തീരത്ത് 100-ലധികം തിംഗലങ്ങള്‍ മരിച്ചതായി കണ്ടെത്തി

7

ഓഗസ്റ്റ : പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ ഹമേലിയന്‍ ബേ തീരത്ത് 150-ലധികം തിമിംഗലങ്ങള്‍ തീരത്ത് അടിഞ്ഞതായി കണ്ടെത്തി. ഇതില്‍ 15 തിമിംഗലങ്ങള്‍ക്ക് ഇപ്പോഴും ജീവനുള്ളതായി അധികൃതര്‍ പറഞ്ഞു. ബാക്കി 135-ഓളം വരുന്ന തിമിംഗലങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പൈലറ്റ് തിമിംഗലങ്ങള്‍ എന്ന ഇനത്തില്‍പ്പെട്ട ചെറിയ ചിറകുകളുള്ള സസ്തനികളാണ് ഇവ.ഇവയുടെ ഭാരം 1-4 ടണ്‍ വരെയാണ്. തീരത്തടിഞ്ഞ തിമിംഗലങ്ങളെ ആദ്യം കണ്ടെത്തിയത് മത്സ്യ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവയെ കണ്ടെത്തിയത്. ഇവയില്‍ ഇപ്പോള്‍ ജീവനോടെ അവശേഷിക്കുന്നത് 15 എണ്ണം മാത്രമാണ്. അവയ്ക്ക് വേണ്ട ചികിത്സ നല്‍കി, തിരികെ കടലിലേക്ക് തിരിച്ചു വിടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

wh1

പക്ഷെ തീരത്ത് വെള്ളം കുറവായതിനാല്‍ തിമിംഗലങ്ങളെ തിരിച്ചു വിടാനുള്ള ജോലി വളരെ ദുഷ്‌ക്കരമാണെന്ന് പ്രകൃതി ദുരന്ത നിവാരണ വകുപ്പു ഉദ്യോഗസ്തന്‍ ജെര്‍മി ചിക് വെളിപ്പെടുത്തി. ഈ പ്രദേശത്തെ കടലില്‍ കൊലയാളി സ്രാവിന്റെ ഉപദ്രവമുണ്ടെന്ന് നേരത്തെ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്റെ ഉപദ്രവമാകാം ഇത്രയും തിമിംഗലങ്ങള്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് മത്സ്യ വകുപ്പ് അതികൃതര്‍ അറിയിച്ചു.
2

നിര്‍ഭാഗ്യവശാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കരയിലേക്ക് കയറിയതായിരിക്കാമെന്നും പിന്നീട് വരണ്ട പ്രദേശമായതിനാല്‍ തിരിച്ചു പോകാന്‍ പറ്റാതെ മരിച്ചതാകാമെന്നുമാണ് തിമിംഗലങ്ങളെ രക്ഷപ്പെടുത്താന്‍ സഹായിച്ച ജെര്‍മി പറഞ്ഞു.

6

വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഓഫീസര്‍ സ്ഥലത്തെത്തുകയും തിമിംഗലങ്ങളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് മരിച്ച തിമിംഗലങ്ങളെ സംസ്‌ക്കരിച്ചതായും അധികൃതര്‍ അറിയിച്ചു. 2009-ല്‍ 80 ഓളം വരുന്ന ഡോള്‍ഫിനുകള്‍ ഹമേലിയല്‍ ബേ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേ സമയം, 1996-ല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഡൂണ്‍സ്ബറോയില്‍ 320-ഓളം പൈലറ്റ് തിമിംഗലങ്ങള്‍ മരിച്ചതായി കണ്ടെത്തിയിരുന്നു.

Top