സ്‌പെയിനില്‍ കായിക-സംഗീത മേളയ്ക്കിടെ അപകടം; നൂറിലധികം പേര്‍ക്ക് പരിക്ക്

spain

വിഗോ: സ്‌പെയിനില്‍ വിഗോ നഗരത്തിലെ ഗലിസിയയില്‍ കായിക-സംഗീത മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.

നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കടലിനോട് ചേര്‍ന്ന് തടികൊണ്ടുള്ള പ്രത്യേക നിര്‍മ്മാണം തകര്‍ന്നുണ്ടായ അപകടത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്. കടലില്‍ അരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ കടലിലും തെരച്ചില്‍ നടത്തുകയാണ്.

Top