തൃശൂരിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; ജലപീരങ്കിയുൾപ്പെടെ വിന്യസിച്ച് പൊലീസ്

തൃശൂർ: കൊച്ചിയിൽ നിന്നും തൃശൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. തൃശൂരിലെ രാമനിലത്തിലാണ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ജലപീരങ്കി സംവിധാനം ഉൾപ്പെടെയുള്ളവ വിന്യസിച്ചിട്ടുണ്ട്.

ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂർ രാമനിലയത്തിലാണ്. നാൽപ്പതംഗ കമാൻഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. കൂടാതെ ഇന്നുരാത്രി മുഖ്യമന്ത്രി തങ്ങുന്നത് രാമനിലയത്തിയം ഗസ്റ്റ് ഹൗസിലാണ്. അതിനുശേഷം നാളെയാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് എത്തുക

Top