ജാനകിക്കാട് കൂട്ടബലാല്‍സംഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍; ബന്ധുവും ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി

കോഴിക്കോട്: ബന്ധുവും ബലാല്‍സംഗത്തിനിരയാക്കിയെന്ന് കോഴിക്കോട് ജാനകിക്കാട് കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി. 2019 ല്‍ ബന്ധുവും കണ്ടാലറിയുന്ന മറ്റൊരാളും ചേര്‍ന്നു ബലാല്‍സംഗം ചെയ്തുവെന്നു പെണ്‍കുട്ടി പറഞ്ഞു.

പുതിയ വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ജാനകിക്കാട് കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

Top