more restrictions-note exchange

ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു പ്രഖ്യാപിച്ചിരുന്ന 4500 രൂപ പരിധി 2000 ആയി കുറച്ചു.

ഒരാള്‍ക്കു 2000 രൂപ മാത്രമേ ഇന്നു മുതല്‍ ബാങ്കില്‍നിന്നു നേരിട്ടു മാറ്റി വാങ്ങാനാകൂ. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തിലാണു തീരുമാനങ്ങള്‍ അറിയിച്ചത്.

കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപവരെ അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാം. വിള ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ 15 ദിവസം കൂടി അനുവദിക്കും.

ലൈസന്‍സ് ഉള്ള വ്യവസായികള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം. വിവാഹാവശ്യങ്ങള്‍ക്കായി 2.5 ലക്ഷം രൂപ ബാങ്കില്‍നിന്നു പിന്‍വലിക്കാം. ബാങ്ക് മാനെജരുടെ സാക്ഷ്യപത്രത്തോടെ കുടുംബാംഗങ്ങള്‍ക്കു മാത്രമേ പണം പിന്‍വലിക്കാനാകൂ.

500ന്റെയും 1000ന്റെയും പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കുന്നതിനു വേണ്ടിയാണു നോട്ട് മാറ്റിയെടുക്കാവുന്ന പരിധി കുറച്ചതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത് കറന്‍സി ദൗര്‍ലഭ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Top