More prayers for Jayalalithaa’s release

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായ് നടത്തിയ പാല്‍ക്കുട ഘോഷയാത്രയ്ക്കിടെ ഒരു മരണം. 15 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ തിരുവണ്ണാമലൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലയിലെ ക്ഷേത്രത്തില്‍ നടത്തിയ പാല്‍ക്കുട ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീ മരിച്ചത്. പതിനായിരത്തോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നു പാല്‍ക്കുടമെടുക്കാന്‍ ഒട്ടേറെ സ്ത്രീകള്‍ ഒരുമിച്ചെത്തിയതോടെയാണു തിരക്കുണ്ടായത്.

ജയയുടെ രോഗമുക്തിക്ക് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വലിയ വഴിപാടുകളാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുന്നത്.

അതേസമയം അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ ലണ്ടനില്‍ നിന്നുള്ള വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബീല്‍ കഴിഞ്ഞ ദിവസവും പരിശോധിച്ചു. ചികില്‍സയില്‍ ഡോ. ബീല്‍ സംതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Top