യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്

യു.എ.ഇയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്ക്. കഴിഞ്ഞ ദിവസം മുതല്‍ തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെയാണ് യു.എ.ഇലേക്കുള്ള ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചത്. കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ വിമാന കമ്പനികള്‍ പുതിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്കാണ് 50 കിലോ ബാഗേജ്. ഇത്തിഹാദ് എയര്‍വേയ്‌സില്‍ ഫസ്റ്റ്, ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വര്‍ഷാവസാനം വരെ തുടരും.

ആയിരക്കണക്കിന് ഗാര്‍ഹിക വിസ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍ വിസകളും ആദ്യഘട്ടത്തില്‍ അനുവദിച്ചു തുടങ്ങി. സര്‍ക്കാര്‍ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു.

Top