ദേശീയനേതാക്കളെ പ്രചാരണത്തിനിറക്കി കോണ്‍ഗ്രസ്; ഗുലാം നബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് കൂടുതല്‍ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും കേരളത്തിലെത്തും.

രണ്ട് ദിവസത്തെ പര്യടനത്തിനായി എത്തുന്ന ഗുലാം നബി ആസാദ് കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ എത്തും. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലാണ് സിദ്ധുവിന്റെ പര്യടനം.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനാല്‍ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നിയാണ് നേതാക്കളുടെ പര്യടനം.

Top