കോഴിക്കോട് വിമാനത്താവളത്തില്‍ ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു

കൊച്ചി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നു. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക.

ഫ്ളൈനാസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഫ്ളൈനാസ് നല്‍കും. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജംബോ സര്‍വ്വീസ് അടുത്ത മാസം 27ന് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.

കോഴിക്കോട്-റിയാദ്, കോഴിക്കോട്-ദോഹ എന്നീ സെക്ടറുകള്‍ ലക്ഷ്യം വെച്ച് സപൈസ് ജെറ്റും അണിയറ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കുവൈത്തിലേക്ക് സര്‍വ്വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ നീക്കം. കൊളംബോ സര്‍വ്വീസ് പുനരാരംഭിക്കുവാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നതായും സൂചനയുണ്ട്.

Top