ഇലക്ട്രല്‍ ബോണ്ട്; അന്വേഷണം നേരിടുന്ന 11 കമ്പനികള്‍ വാങ്ങിയത് 506 കോടി

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് നിര്‍മ്മാണ കമ്പനികള്‍ വാങ്ങിയത് അന്വേഷണം നേരിടുന്നതിനിടെ എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്വേഷണം നേരിടുന്ന പതിനൊന്ന് കമ്പനികള്‍ 506 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയെന്ന വിവരമാണിപ്പോള്‍ പുറത്തവന്നിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കോടിക്കണക്കിന് രൂപയുടെ ബോണ്ട് സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ട്ടിന്റെ കുടുംബാംഗങ്ങള്‍ പല പാര്‍ട്ടികളില്‍ അംഗങ്ങളെന്നും റിപ്പോര്‍ട്ട്.അതേസമയം, സാന്റിയോഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് തൃണമൂലും സംഭാവന വാങ്ങിയെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അതേസമയം, ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ അന്വേഷണ ആവശ്യവും ശക്തമാകുകയാണ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

പല കമ്പനികളും ഇഡി , ആദായ നികുതി അന്വേഷണ ഏജന്‍സികളുടെ നടപടിക്കിടെയാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് വിവരം പുറത്തു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബോണ്ടിലെ അല്‍ഫാ ന്യൂമറിക് നമ്പര്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ബോണ്ടിനെതിരായ ഹര്‍ജിയില്‍ നാളെ കോടതി എന്തു തീരുമാനം പ്രഖ്യാപിക്കും എന്നത് കേസില്‍ നിര്‍ണായകമാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ട്രല്‍ ബോണ്ട് ചര്‍ച്ച ആകുന്നത് ബിജെപിക്കും പ്രതിസന്ധി ആകുന്നുണ്ട്.

Top