സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍; ശനിയും ഞായറും കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇന്ന് (വെള്ളിയാഴ്ച) കൂടുതല്‍ ഇളവുകളുണ്ടാകും. എന്നാല്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും.

ഇന്ന് തുറക്കാവുന്ന കടകള്‍
സ്‌റ്റേഷനറി, ജൂവലറി, ചെരുപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
വാഹന ഷോറൂമുകള്‍ അറ്റകുറ്റ പണികള്‍ക്ക് മാത്രം
മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടകള്‍
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍
നിര്‍മാണ മേഖലയിലെ സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും രേഖ കാട്ടി യാത്ര ചെയ്യാം.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുണ്ടാകും.
ശനി, ഞായര്‍ ഇളവുകള്‍
കേന്ദ്ര, സംസ്ഥാന ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവ പ്രവര്‍ത്തിക്കും.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം. ബേക്കറികള്‍ രാത്രി 7വരെ.
ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സല്‍ മാത്രം) രാത്രി        7വരെ.
വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകള്‍ ഉണ്ടാകണം.
രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.
നിര്‍മാണ പ്രവര്‍ത്തനങ്ങളാകാം. സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല.

Top