മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആര്‍ബിഐ

മുംബൈ: മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആര്‍ബിഐ. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവര്‍ക്ക് വായ്പ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.

പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായ്ത് വായ്പയെടുത്തയാള്‍ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കല്‍ ഘടന തുടര്‍ന്നാല്‍ നേരത്തെ ബാധ്യതവരുത്തിയകാര്യം ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളെ അറിയിക്കില്ല. കോര്‍പ്പറേറ്റ്, വ്യക്തിഗത വായ്പകള്‍ക്കും ഇത് ബാധകമാണ്.

Top