മോറട്ടോറിയം കാലാവധി; കേന്ദ്രത്തിന് രണ്ടാഴ്ച സമയം കൂടി അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് വായ്പ മോറട്ടോറിയം നീട്ടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു രണ്ടാഴ്ച കൂടി സമയം അനുവദിച്ചു സുപ്രീം കോടതി. കൃത്യമായ നിലപാടുമായി എത്താന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

മോറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് വീണ്ടും പരിഗണിക്കും.

നേരത്തെ, മോറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരിച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നു കോടതി ഉത്തരവിട്ടിരുന്നു.

Top