മൊറട്ടോറിയം; കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം ഉടനെ നടപ്പാക്കണം: സുപ്രിംകോടതി

മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. മൊറട്ടോറിയം ഹര്‍ജികള്‍ നവംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി.

കേന്ദ്രസര്‍ക്കാര്‍, രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ, മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനം എപ്പോള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. തീരുമാനമെടുത്തു കഴിഞ്ഞാല്‍ നടപ്പാക്കല്‍ വൈകിപ്പിക്കേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. തീരുമാനം നടപ്പാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.

Top