ആലപ്പുഴയിൽ സദാചാര പോലീസിംഗ്; യുവതിക്കും സഹപ്രവർത്തകർക്കും നേരെ ആക്രമണം

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ സാദാചാര പൊലീസ് ആക്രമണം. സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും എതിരെയാണ് സാദാചാര ആക്രമണം നടന്നത്. സെയിൽസ് എക്സിക്യൂട്ടീവുകളായ ജോലി ചെയ്യുന്ന യുവതിയും രണ്ട് യുവാക്കളുമാണ് ആക്രമണത്തിന് ഇരയായത് . മൂവരേയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് കവലയിൽ വച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം.

പരിക്ക് പറ്റിയ യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാമത്തെ ആൾക്കായി അന്വേഷണം തുടരുകയാണ്. മാന്നാർ സ്വദേശികളായ ബിനീഷ്, അക്ബർ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

Top