യുവതിയേയും ഭര്‍ത്താവിനേയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

മലപ്പുരം: തിരൂരില്‍ യുവതിയേയും ഭര്‍ത്താവിനേയും ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കല്‍ ജംഷീര്‍ ,ഭാര്യ സഫിയ എന്നിവരെയാണ് സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചത്.

ബന്ധുവീട്ടില്‍ പോയി ഒട്ടോറിക്ഷയില്‍ വരികയായിരുന്നു ഇരുവരും. കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ഇവരുടെ സമീപത്തേക്ക് വരികയും മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്. ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top