വയനാട്ടില്‍ സദാചാര ആക്രമണത്തിന് ഇരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കല്‍പ്പറ്റ: വയനാട് മുട്ടില്‍ പറളി കുന്നില്‍ സദാചാര ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരായ ഒരു സംഘമാളുകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു
യുവതിയുടെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.

ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Top