കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പോര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെ പൊലീസ് അറ്സ്റ്റ് ചെയ്തു. സംഘത്തിലെ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.  സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങവേ കാവാനാട്ടുവെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. യുവാവ് കാറിന്റെ തകരാര്‍ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് അഞ്ചംഗ സംഘം ചോദ്യങ്ങളുമായി എത്തിയത്.

ഇവര്‍ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം. യുവതിക്ക് നേരെയും ആക്രമണമുണ്ടായി.  തുടര്‍ന്ന് ദമ്പതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അത് കൂടുതല്‍ പ്രകോപനത്തിന് കാരണമായി. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേരെയും സംഘം മര്‍ദ്ദിച്ചു.

 

 

Top