പെരുമ്പാവൂരില്‍ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം!

കൊച്ചി: പെരുമ്പാവൂരില്‍ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം. ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെയാണ് സദാചാരക്കാരുടെ അക്രമമുണ്ടായത്. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് സംഭവം.

ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ ബോധം നഷ്ടമായ ശ്രീജേഷിനെ അക്രമികള്‍തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Top