‘മോപ്പാള’ ചിത്രം ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുത്തു

ന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത മോപ്പാള എന്ന ചിത്രം ഇംഗ്ലണ്ടിലെ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക്‌സ് സങ്കടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷന്‍ എന്ന ചലച്ചിത്ര മേളയിലേയ്ക്കാണ് ചിത്രം തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ടിലെ പൈന്‍വുഡ് സ്റ്റുഡിയോയിലായിരിക്കും മേള നടക്കുക. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെയാണ് മേള.

ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര്‍ കൃഷ്ണ, മാസ്റ്റര്‍ ദേവ നന്ദന്‍, ബേബി ആര്‍ദ്ര ബി. കെ, ദേവീ പണിക്കര്‍, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, മാസ്റ്റര്‍ അനന്ദുനാരായണന്‍, വിനോദ് ആലന്തട്ട, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

വനശ്രീ ക്രീയേഷന്‍സിന്റെ ബാനറില്‍ കെ. എന്‍. ബേത്തൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. തിരക്കഥ ഒരുക്കിയത് ഉപേന്ദ്രന്‍ മടിക്കൈ ആണ്. സംഗീതം നല്‍കിയത് ശ്രീജിത്ത് നീലേശ്വര്‍ ആണ്.

Top