വിസ്മയിപ്പിച്ച് നിവിൻ ! ത്രില്ലടിപ്പിച്ച് മൂത്തോന്‍റെ ട്രെയിലര്‍ പുറത്ത്

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ കയ്യടി നേടിയ, നിവിൻ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ ട്രെയിലർ എത്തി.

ലക്ഷദ്വീപിന്റെയും മുംബൈയുടെയും പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോന്‍’ തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരന്റെ കഥ പറയുന്നു. ലക്ഷദ്വീപില്‍ മൂത്ത സഹോദരനെയാണ് മൂത്തോന്‍ എന്ന് വിളിക്കുന്നത്.

ഒരു മിനിറ്റ് മുപ്പത്തിയെട്ട് സെക്കന്‍റ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ സിനിമയിലെ നായകനായ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.

ചായാഗ്രഹണം രാജീവ് രവിയാണ് നിര്‍വഹിക്കുന്നത്. കുണാല്‍ ശര്‍മ്മ ശബ്ദമിശ്രണവും സാഗര്‍ ദേശായി സംഗീതവും നിര്‍വഹിക്കുന്നു. സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളുമായ അനുരാഗ് കാശ്യപാണ്.
ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും താരനിരയിൽ ഉണ്ട്.

Top